കൊല്ലം : കൊറ്റങ്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ബി.ജെ.പി പ്രവർത്തകർ ഉപരോധിച്ചു. വിവിധ ആവശ്യങ്ങളും തൊഴിലുറപ്പു തൊഴിലാളികളോടുള്ള പക്ഷപാതപരമായ നടപടികളിലും പ്രതിഷേധിച്ചാണ് ബി.ജെ.പി കൊറ്റങ്കരപഞ്ചായത്ത് സമിതി കൊറ്റങ്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചത്.
ബി.ജെ.പി പഞ്ചായത്ത് സമിതി അദ്ധ്യക്ഷൻ, രവീന്ദ്രൻപിള്ള, മണ്ഡലം പ്രസിഡൻ്റ് ബൈജു പുതുച്ചിറ, പ്രഭാരി വി.ജി.വിനോദ്, ജനറൽ സെക്രട്ടറി ജിതിൻ പഞ്ചായത്ത് സമിതി ജനറൽ സെക്രട്ടറി പ്രദീപ്, യുവമോർച്ച മണ്ഡലം പ്രസിഡൻ്റ് ശരത്, ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡൻ്റ് ദിലീപ് യുവമോർച്ച പഞ്ചായത്ത അദ്ധ്യക്ഷൻ ജിത്തു, പഞ്ചായത്ത് സമിതി ഉപാദ്ധ്യക്ഷൻ അഖിൽരാജ്,അശോകൻ പിളള,ഉണ്ണി, രാജീവ് മഹിളാ മോർച്ച മണ്ഡലം വൈസ്പ്രസിഡൻ്റ് സജിത,മെംബർ ഗീതു എന്നിവർ പ്രതിഷേധത്തിന് നേത്യത്വം നൽകി.
0 تعليقات