banner

ഇന്ത്യയെ വീണ്ടും പ്രകോപിപ്പിച്ച് ചൈന; വ്യോമാതിർത്തിയിലേയ്ക്ക് ചൈനീസ് യുദ്ധവിമാനം



ഇന്ത്യയെ വീണ്ടും പ്രകോപിപ്പിച്ച് ചൈന. കിഴക്കൻ ലഡാക്കിലെ നിയന്ത്രണ രേഖയ്ക്ക് സമീപം ഒരു ചൈനീസ് യുദ്ധവിമാനം ഇന്ത്യൻ അതിർത്തിയിലേയ്ക്ക് എത്തി. കഴിഞ്ഞ മാസം അവസാനത്തോടെയാണ് സംഭവം നടന്നത്. തുടർന്ന് സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ പ്രകാരം ഇന്ത്യൻ വ്യോമസേന ഉടൻ തന്നെ ഇക്കാര്യത്തിൽ പ്രതികരിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

ജൂൺ അവസാനവാരം പുലർച്ചെ നാല് മണിയോടെയാണ് ചൈനീസ് വിമാനം ഇന്ത്യൻ വ്യോമാതിർത്തിയിൽ എത്തിയത്. കിഴക്കൻ ലഡാക്ക് സെക്ടറിന്റെ അതിർത്തി പ്രദേശങ്ങളിൽ ചൈനയുടെ യുദ്ധവിമാനങ്ങളും എസ്-400 എയർ ഡിഫൻസ് സിസ്റ്റം ഉൾപ്പെടെയുള്ള വ്യോമ പ്രതിരോധ ആയുധങ്ങളും ഉൾപ്പെടുന്ന അഭ്യാസങ്ങൾ നടക്കുന്ന സമയത്താണ് സംഭവം നടന്നത്. 

അതിർത്തി പ്രദേശത്ത് വിന്യസിച്ചിരുന്ന ഐഎഎഫ് റഡാറാണ് ചൈനീസ് വിമാനം അതിർത്തിയോടടുത്തെന്ന വിവരം കണ്ടെത്തിയത്. ഇത്തരം സംഭവങ്ങൾ ഭാവിയിൽ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ചൈനയോട് ഇന്ത്യ ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. 2020ൽ ഗാൽവൻ താഴ്‌വരയിൽ ഇന്ത്യയുടെയും ചൈനയുടെയും സൈനികർ തമ്മിൽ നടന്ന ഏറ്റുമുട്ടലിന് ശേഷമാണ് രാജ്യങ്ങൾ തമ്മിലുള്ള ബന്ധം വഷളായത്.

നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

إرسال تعليق

0 تعليقات