banner

ഷാജ് കിരണിന്റെ വെളിപ്പെടുത്തലിൽ തൂങ്ങി ബിലീവേഴ്‌സ് ചർച്ച് ആസ്ഥാനത്തും ആശുപത്രിയിലും ഇഡി റെയ്ഡ്

പത്തനംതിട്ട : കെപി യോഹന്നാന്റെ ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്റെ തിരുവല്ലയിലെ സഭ ആസ്ഥാനത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. സ്വർണ്ണക്കടത്ത് കേസിൽ ഷാജ് കിരണിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ആണ് പരിശോധന.

ബിലീവേഴ്‌സ് ചർച്ച് വഴി മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അമേരിക്കയിലേക്ക് പണം എത്തിച്ചെന്നാണ് സ്വപ്ന സുരേഷ് പുറത്ത് വിട്ട ഷാജ് കിരണിന്റെ ശബ്ദരേഖയിൽ പറയുന്നത്. ഷാജ് കിരണിനെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിന് ​ശേഷമാണ് സഭ ആസ്ഥാനത്ത് ഇഡിയുടെ നടപടികൾ.

സ്വപ്നയുടെ ആരോപണങ്ങൾ നിഷേധിച്ച് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് നേരത്തെ രംഗത്തെത്തിയിരുന്നു. ഉയർന്ന വന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. ഷാജ് കിരണുമായി മാധ്യമ പ്രവർത്തകൻ എന്നതിലുപരി മറ്റൊരു ബന്ധമില്ലെന്ന് സഭ വക്തവ് സിജോ പന്തപ്പള്ളിയിൽ വ്യക്തമാക്കിയിരുന്നു. മുമ്പും ബിലീവേഴ്‌സ് ചർച്ചിനെതിരെ ഇഡി റെയ്ഡുകൾ നടന്നിട്ടുണ്ട്. ബിലീവേഴ്‌സ് ചർച്ചിന്റെ ആശുപത്രിയിലും റെയ്ഡ് നടക്കുന്നുണ്ട്.

إرسال تعليق

0 تعليقات