banner

ജുമുഅ തടസ്സപ്പെടുത്തുന്ന പരീക്ഷകൾ ഒഴിവാക്കണം; ആവശ്യവുമായി എസ്.കെ.എസ്.എസ്.എഫ്

കോഴിക്കോട് : വെള്ളിയാഴ്ചകളിലെ പരീക്ഷകളിൽ ജുമുഅ തടസ്സപ്പെടുന്ന വിധത്തിലുള്ള സമയക്രമം ഒഴിവാക്കണമെന്ന ആവശ്യവുമായി എസ്കെഎസ്എസ്എഫ്. മുസ്‌ലിം വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകന്മാരുടെയും ജുമുഅ നിസ്‌കാരം തടസ്സപ്പെടുന്ന വിധത്തിലുള്ള പരീക്ഷാ സമയം ക്രമീകരിക്കുന്ന താര സര്‍ക്കാര്‍ ഒഴിവാക്കണമെന്നാണ് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെടുന്നത്. 

ഇയ്യിടെ പ്രഖ്യാപിക്കപ്പെടുന്ന പി.എസ്.സി, ഹയര്‍ സെക്കന്ററി പരീക്ഷകളുടെ സമയം ഈ രീതിയില്‍ ക്രമീകരിച്ചത് പ്രതിഷേധാര്‍ഹമാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അത് മുഖവിലക്കെടുക്കാത്തത് വിശ്വാസികളോട് ചെയ്യുന്ന അനീതിയാണ്. പ്രഖ്യാപിക്കപ്പെട്ട പരീക്ഷകളുടെ സമയം പുനക്രമീകരിക്കുന്നതിനും മേലില്‍ ആവര്‍ത്തിക്കാതിരിക്കാനും എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി, മുഖ്യമന്ത്രി, വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി, പി.എസ്.സി ചെയര്‍മാന്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയതായും എസ് കെ എസ് എസ് എഫ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. 

إرسال تعليق

0 تعليقات