banner

ഗാന്ധിയൻ പി.ഗോപിനാഥന്‍ നായര്‍ക്ക് വിട; സംസ്‌കാരം ഇന്ന്


അന്തരിച്ച ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയുമായ പി.ഗോപിനാഥന്‍ നായരുടെ (P Gopinathan Nair) സംസ്‌കാരം ഇന്ന് നടക്കും. രാവിലെ 9ന് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പൊതുദര്‍ശനമുണ്ടാകും. ശേഷം 10 മണിയോടെ തിരുവനന്തപുരം തൈക്കാടുള്ള ഗാന്ധി സ്മാരക നിധി ആസ്ഥാനത്ത് പൊതുദര്‍ശനം നടക്കും. നാടിന്റെ നാനാ തുറകളിലുള്ളവര്‍ ഇവിടെയെത്തി അന്തിമോപചാരം അര്‍പ്പിക്കും. വൈകിട്ട് നാലിന് നെയ്യാറ്റിന്‍കരയിലെ സ്വവസതിയിലാണ് സംസ്‌കാരം.

ഏതാനും നാളുകളായി ചികിത്സയിലായിരുന്ന ഗോപിനാഥന്‍ നായര്‍ ഇന്നലെ രാത്രിയോടെയാണ് അന്തരിച്ചത്. വിദ്യാര്‍ഥികാലം മുതല്‍ ഗാന്ധിമാര്‍ഗത്തിലായിരുന്ന അദ്ദേഹത്തിന് 2016ല്‍ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചു. ഗാന്ധിജിയുടെ സേവാഗ്രാം ആശ്രമത്തില്‍ 11 വര്‍ഷം പ്രസിഡന്റായിരുന്നു. ആചാര്യ വിനോബാ ഭാവേയുടെ ഭൂദാനപ്രസ്ഥാനത്തില്‍ 13 വര്‍ഷം പ്രവര്‍ത്തിച്ചു.

إرسال تعليق

0 تعليقات