banner

വ്യോമസേനയുടെ മിഗ് 21 വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്കും വീരമൃത്യു

ജയ്പുർ : രാജസ്ഥാനിലെ ബാർമറിന് സമീപം ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം തകർന്ന് വീണു. മിഗ്-21 യുദ്ധവിമാനമാണ് തകർന്ന് വീണത്. അപകടത്തിൽ രണ്ട് പൈലറ്റുമാർ മരിച്ചതായി വ്യോമസേന സ്ഥിരീകരിച്ചു.

വിമാനത്തിന്റെ ഭാഗങ്ങളിലും പ്രദേശത്തും തീപടർന്നതിന്റെ ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എ.എൻ.ഐ. പുറത്തുവിട്ടിട്ടുണ്ട്.

സംഭവത്തെ കുറിച്ച് വായുസേന മേധാവി വി.ആർ. ചൗധരി, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായി ആശയവിനിമയം നടത്തി. അപകടകാരണത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

إرسال تعليق

0 تعليقات