banner

കൊല്ലത്ത് സ്കൂട്ടറിൽ കാറിടിച്ച് അപകടം; സ്കൂട്ടർ യാത്രികന് പരുക്ക്; ആളെ തിരിച്ചറിഞ്ഞില്ല

കൊല്ലം : സ്കൂട്ടറിൽ കാറിടിച്ചുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികന് സാരമായ പരുക്ക്. കൊല്ലം ആനന്ദവല്ലീശ്വരം അമ്പലത്തിന് സമീപം ഇന്ന് വൈകിട്ട് ആറ് മണിയോടെ ആണ് അപകടം നടന്നത്. ഹൈസ്കൂൾ ഭാഗത്ത് നിന്ന് വന്ന സ്കൂട്ടറിന് പിന്നിൽ കാർ തട്ടുകയായിരുന്നു. 

പിന്നാലെ സമീപത്തുണ്ടായിരുന്ന നാട്ടുകാരുടെ നേതൃത്വത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികനെ ആശുപതിയിലെത്തിക്കാനായി മാറ്റി. അപകടത്തിൽ കാറിനും യാത്രികനും പരിക്കില്ല. എന്നാൽ അപകടം നടന്നയുടനെ റോഡിൽ തലയിടിച്ചു വീണ സ്കൂട്ടർ യാത്രികന് ബോധം നഷ്ടമായി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പരുക്കേറ്റയാൾക്ക് ഏകദേശം അറുപത് വയസോളം പ്രായമുണ്ട്.

إرسال تعليق

0 تعليقات