banner

ഷഹിദുൽ ബോംബ് വീട്ടിലെത്തിച്ചത് ആക്രി സാധനമെന്നു കരുതി; സ്റ്റീൽ ബോംബിന്റെ ഉറവിടം കണ്ടെത്താൻ കഴിയാതെ പൊലീസ്

കണ്ണൂർ : ചാവശ്ശേരി പത്തൊൻപതാം മൈലിലെ വാടകവീട്ടിൽ രണ്ട് പേരുടെ മരണത്തിനിടയാക്കിയ സ്റ്റീൽ ബോംബിന്റെ ഉറവിടം കണ്ടെത്താൻ കഴിയാതെ പൊലീസ്. സംഭവം നടന്ന് പത്ത് ദിവസം പിന്നിടുമ്പോഴും പരിസര പ്രദേശങ്ങൾ കേന്ദ്രീകരിച്ച് റെയ്ഡ് തുടരുകയാണെന്നു മാത്രമാണ് പൊലീസ് വിശദീകരണം.

അസം സ്വദേശികളായ ഫസൽ ഹഖും മകൻ ഷഹിദുൽ ഇസ്‌ലാമുമാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. ഷഹിദുൽ ഇസ്‌ലാം അവസാനം ആക്രി ശേഖരിച്ചത് ചാവശേരിയിൽ നിന്നാണെന്ന സൂചന ലഭിച്ചതോടെ ചാവശേരി – ഇരിട്ടി റോഡിൽ 15 ഇടങ്ങളിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും അന്വേഷണത്തിൽ പുരോഗതിയുണ്ടായില്ല.

ചാവശേരി ഇരിട്ടി റോഡിലാണ് മരിക്കുന്നതിന് മുൻപ് ഷഹിദുൽ ഇ‌സ്‌ലാം ആക്രി ശേഖരിച്ചത്. ഈ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ വ്യാപക റെയ്‍ഡ് നടത്തിയെങ്കിലും യാതൊരു തരത്തിലുള്ള സൂചനയും ലഭിച്ചില്ല.

ആക്രി സാധനമെന്നു കരുതിയാണ് ഷഹിദുൽ ബോംബ് വീട്ടിലെത്തിച്ചതെന്നു പൊലീസ് പറയുന്നു. സംഭവ ദിവസം തനിച്ചാണ് ഷഹിദുൽ ആക്രി പെറുക്കാൻ പോയതെന്നു പൊലീസ് സ്‌ഥിരീകരിച്ചു.

إرسال تعليق

0 تعليقات