banner

നവവധുവിനെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വിവാഹിതയായ പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ജില്ലയിൽ ഉള്ളിയേരിക്ക് അടുത്ത് കന്നൂരിൽ ആണ് നവവധുവിനെ ഭര്‍ത്താവിൻ്റെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
 
കൊക്കല്ലൂര്‍ രാരോത്ത് സുരേഷ് ബാബുവിൻ്റെ മകൾ അൽക്കയെയാണ് ഭര്‍ത്താവ് കന്നൂര് എടച്ചേരി പുനത്തിൽ പ്രജീഷിൻ്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. 

ഭര്‍ത്താവിൻ്റെ വീട്ടിലെ ജനൽ കമ്പിയിലാണ് അൽക്കയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നരമാസം മുൻപായിരുന്നു പ്രജീഷിൻ്റേയും അൽക്കയുടേയും വിവാഹം. കഴിഞ്ഞ ദിവസം കോഴിക്കോട് നഗരത്തിലെ എലത്തൂരിലും സമാനസംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

إرسال تعليق

0 تعليقات