banner

കഴുത്തിലും കയ്യിലും മുറിവേല്പിച്ച്, നടുറോഡിൽ യുവാവ് ജീവനൊടുക്കി; തിരിച്ചറിഞ്ഞില്ല

എറണാകുളത്ത് നടുറോഡിൽ യുവാവ് ജീവനൊടുക്കി. കത്തികൊണ്ട് കഴുത്തിലും കയ്യിലും മുറിവേല്പിച്ചായിരുന്നു ആത്മഹത്യ. ഇന്ന് വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. 

യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. എറണാകുളത്ത് കലൂരിനു സമീപമാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. യുവാവിനെ ആശുപത്രിയിലെത്തിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും വേഗത്തിൽ ആംബുലൻസ് ലഭിച്ചില്ല. 

സ്ഥലത്തെത്തിയ നോർത്ത് പൊലീസാണ് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ, ഇയാളുടെ ജീവൻ രക്ഷിക്കാനായില്ല.

إرسال تعليق

0 تعليقات