2006ലാണ് പാറമേക്കാവ് വേലയ്ക്ക് പത്മനാഭനെ നടക്കിരുത്തിയത്. ഒരാഴ്ചയായി ശരീര തളർച്ചയെ തുടർന്ന് ചികിത്സയിലായിരുന്ന പത്മനാഭൻ പാറമേക്കാവിന്റെ ആനക്കൊട്ടിലിലാണ് ചരിഞ്ഞത്. കാലിൽ നീർകെട്ടിനെ തുടർന്ന് വേദനയിലായിരുന്നു. കഴിഞ്ഞയാഴ്ച നടക്കുന്നതിനിടെ കുഴഞ്ഞു വീണ ആനയെ ക്രെയിൻ ഉപയോഗിച്ച് എഴുന്നേൽപ്പിച്ച് നിറുത്തിയെങ്കിലും വീണ്ടും കുഴഞ്ഞു വീഴുകയായിരുന്നു. ചികിത്സ പുരോഗമിക്കുന്നതിനിടയിലാണ് ആന ചരിഞ്ഞത്.
തൃശൂർ പൂരത്തിന് പാറമേക്കാവ് വിഭാഗത്തിനായി ഒന്നര പതിറ്റാണ്ട് തിടമ്പേറ്റിയ ആനയാണ് വിട പറഞ്ഞത്. പാറമേക്കാവ് വിഭാഗത്തിന്റെ പകൽപ്പൂരത്തിന് കുടമാറ്റമുൾപ്പെടെയുള്ളവയ്ക്ക് കോലമേറ്റുന്നത് പത്മനാഭനാണ്.
0 تعليقات