banner

സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തി കെട്ടുന്നതിനിടെ ഷോക്കേറ്റു; ഡോക്ടർക്ക് ദാരുണാന്ത്യം



ജമ്മു : സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തി കെട്ടുന്നതിനിടെ ഷോക്കടിച്ച ഡോക്ടര്‍ മരിച്ചു. ജമ്മു കശ്മീരിലെ കത്വാ ജില്ലയിലാണ് സംഭവം. ചദ്വാള്‍ പ്രദേശത്ത് നിന്നുള്ള പവന്‍ കുമാര്‍ എന്നയാളാണ് മരിച്ചത്.

ksfe prakkulam

റൂഫ് ടോപ്പില്‍ ദേശീയ പതാക കെട്ടുന്നതിനിടെയാണ് സംഭവം. പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പതാക ഉയര്‍ത്തിക്കെട്ടാനുള്ള ശ്രമത്തിനിടെ 11 കെവി വൈദ്യുതി ലൈനില്‍ തട്ടിയാണ് ഡോക്ടര്‍ക്ക് ഷോക്കടിച്ചത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് മൃതേദഹം ഹിരണ്‍നഗര്‍ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം, ദേശീയ പതാക ഉയർത്തി കെട്ടാനുള്ള ശ്രമത്തിനിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് യുവാവ് മരണപ്പെട്ട വാര്‍ത്തയും രാജ്യത്തെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്.

إرسال تعليق

0 تعليقات