banner

ഇലക്ട്രിക്ക് സ്കൂട്ടർ ഷോറൂമിൽ തീപിടുത്തം; നാശനഷ്ടം

കോഴിക്കാട് വയനാട് റോഡിൽ ഫാത്തിമ ഹോസ്പിറ്റലിന് സമീപത്തുള്ള കൊമാക്കി ഇലക്ട്രിക്ക് സ്കൂട്ടർ ഷോറൂമിൽ അഗ്നിബാധ. ഉച്ചയോടെയായിരുന്നു സംഭവം എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. സ്കൂട്ടറിൻ്റെ ബാറ്ററി ചാർജ്ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് സൂചന. അഗ്നിരക്ഷാസേന സ്ഥലത്ത് എത്തിയാണ് തീയണച്ചത്. 

ബാറ്ററി പൊട്ടിത്തെറിച്ചതോടെ സർവ്വീസ് സ്റ്റേഷനിലുണ്ടായിരുന്ന മറ്റു സ്കൂട്ടറുകൾക്കും തീപിടിച്ചു. ആകെ പത്ത് സ്കൂട്ടറുകൾ പൂർണമായി കത്തിനശിച്ചു എന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ ആളപായമില്ല. 

إرسال تعليق

0 تعليقات