banner

11 വയസുകാരിയെ മൂന്ന് പേർ ചേർന്ന് പീഡനത്തിനിരയാക്കി

മുംബൈ : 21കാരിയുടെ മുന്നിൽ വെച്ച് 11 വയസുകാരിയെ മൂന്ന് പേർ ചേർന്ന് പീഡിപ്പിച്ചു. വിരാർ പ്രദേശത്ത് 21 കാരിയായ സുഹൃത്തിന്റെ മുന്നിൽ 11 വയസ്സുകാരിയെ മൂന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് 21കാരിയായ സുഹൃത്തിന്റെ നിർദേശ പ്രകാരം പ്രതികളിൽ മൂന്ന് പേർ പെൺകുട്ടിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയത്. 

സുഹൃത്തായ യുവതിയടക്കം പ്രതികളായ മൂന്നുപേരെ ആറ് മണിക്കൂറിനുള്ളിൽ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെ മൊബൈൽ നന്നാക്കാൻ വീടിന് സമീപത്തെ കടയിലേക്ക് പോയപ്പോഴാണ് സംഭവം. 

അവിടെ വെച്ച് 21-കാരിയായ സുഹൃത്തിനെ പെൺകുട്ടി കണ്ടുമുട്ടി. സുഹൃത്ത് പെൺകുട്ടിയെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി, യുവതി അവളുടെ മൂന്ന് പുരുഷ സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയും ചെയ്തു. ശേഷം സ്ഥലത്തെത്തിയ അവർ പെൺകുട്ടിയെ വരാനിരിക്കുന്ന ഗണേശോത്സവത്തിന് സ്ഥാപിച്ച പന്തലിന് പിന്നിലുള്ള സ്ഥലത്തേക്ക് കൊണ്ടുപോയി ബന്ദിയാക്കി പീഡിപ്പിക്കുകയായിരുന്നു.

إرسال تعليق

0 تعليقات