banner

വയനാട്ടിലെ പരിഭ്രാന്തിക്ക് വിരാമം; കടുവയെ പിടികൂടി

വയനാട് : മീനങ്ങാടിയില്‍ വളര്‍ത്തുമൃഗങ്ങളെ കൊന്ന കടുവയെ പിടികൂടി. 

വനംവകുപ്പ് മൈലമ്പാടിയില്‍ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. നിലവില്‍ കടുവയുടെ കുഞ്ഞാണ് പിടിയിലായത്. അമ്മ കടവയും സംഘത്തിലെ മറ്റു കടുവകളും പരിസരത്തുണ്ടാകാമെന്നും വനംവകുപ്പ് അറിയിച്ചു. 

ഒന്നര മാസത്തിനിടെ നിരവധി വളര്‍ത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്. കഴിഞ്ഞ ദിവസം പുല്ലുമല മാഞ്ചേരി ജോസഫിന്റെ ഒരു വയസ്സുള്ള പശുക്കിടാവിനെ കടുവ ആക്രമിച്ചിരുന്നു.

എസ്റ്റേറ്റിനുള്ളില്‍ മാനിനേയും കൊന്നു. നാട്ടുകാര്‍ ഭീതിയിലായതോടെ വനംവകുപ്പ് കൂട് സ്ഥാപിക്കുകയായിരുന്നു. ക്യാമറകളിലെ പരിശോധനകള്‍ക്കു പുറമേ എല്ലായിടങ്ങളിലും പട്രോളിങും വര്‍ധിപ്പിച്ചിരുന്നു. 

മൈലമ്പാടി, പുല്ലുമല, മണ്ഡകവയല്‍, ആവയല്‍, കൃഷ്ണഗിരി, സിസി, വാകേരി പ്രദേശങ്ങള്‍ ഒരു മാസത്തിലധികമായി കടുവാഭീതിയിലാണ്. വാകേരിക്കടുത്ത് ജനവാസമേഖലയില്‍ കടുവയും കുട്ടികളും റോന്ത് ചുറ്റിയതും പ്രദേശവാസികളെ ഭീതിയിലാഴ്ത്തി.

إرسال تعليق

0 تعليقات