banner

ടോൾ പ്ലാസയിലെ ജീവനക്കാരനെ ആക്രമിച്ച യുവാവിനെ പിടികൂടി അഞ്ചാലുംമൂട് പോലീസ്

അഞ്ചാലുംമൂട് : കുരീപ്പുഴ ടോൾ പ്ലാസയിലെ ജീവനക്കാരന് നേരെ ആക്രമണം അഴിച്ചുവിട്ട കാർ യാത്രികൻ പിടിയിൽ. വർക്കല സ്വദേശി ലഞ്ജിത്ത് (39) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ടോൾ നൽകാതെ കടക്കാൻ ശ്രമിച്ച ലഞ്ജിത്തിനെ തടഞ്ഞ ടോൾ പ്ലാസയിലെ ജീവനക്കാരൻ കുരീപ്പുഴ സ്വദേശി അരുണിനാണ് ക്രൂരമായ ആക്രമണം നേരിട്ടത്. 

കഴിഞ്ഞ ദിവസമാണ് സംഭവം. ഉച്ചയ്ക്ക് ശേഷം 2.40നാണ് സംഭവം നടന്നത്. കാവനാട് ഭാഗത്ത് നിന്ന് വന്ന വെള്ള നിറത്തിലുള്ള സ്വിഫ്റ്റ് കാർ കുരീപ്പുഴ ടോൾ പ്ലാസയിൽ ഫാസ്റ്റ് ടാഗ് ലൈനിലൂടെ കടന്നുപോകാതെ എമർജൻസി ലൈനിലൂടെ കടന്ന് വരുകയായിരുന്നു. പിന്നാലെ എമർജൻസി ലൈനിലൂടെ വരാനുണ്ടായ കാരണം ചോദിച്ചറിയാനെത്തിയ ജീവനക്കാരനെ അസഭ്യം പറയുകയും കാറിൽ റോഡിലൂടെ വലിച്ചിഴക്കുകയും ആയിരുന്നു.

അഞ്ചാലുംമൂട് പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ആയിരുന്നു. പിന്നാലെ ഇന്ന് രാവിലെയോടെ പ്രതി പിടിയിലായി. അഞ്ചാലുംമൂട് സർക്കിൾ ഇൻസ്പെക്ടർ സി. ദേവരാജൻ്റെ നേത്യത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ 24 മണിക്കൂറിനുള്ളിൽ പിടികൂടിയത്.

إرسال تعليق

0 تعليقات