‘ഗുജറാത്തിൽ ജനിച്ച എല്ലാവർക്കും സൗജന്യവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം ലഭിക്കും. ഞങ്ങൾ മികച്ച വിദ്യാഭ്യാസം സൗജന്യമായി നൽകും,’കച്ച് ജില്ലയിലെ ഭുജിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം തന്റെ പാർട്ടി അധികാരത്തിൽ വന്നാൽ, നിലവിലുള്ള സർക്കാർ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്നും സംസ്ഥാനത്തുടനീളം പുതിയ സ്കൂളുകൾ സ്ഥാപിക്കുമെന്നും അരവിന്ദ് കെജ്‌രിവാൾ വാഗ്ദാനം ചെയ്തു. ഡൽഹി സർക്കാർ നടത്തിയതുപോലെ എല്ലാ സ്വകാര്യ സ്‌കൂളുകളും ഓഡിറ്റ് നടത്തി, മാതാപിതാക്കളിൽ നിന്ന് പിരിച്ചെടുത്ത അധിക പണം തിരികെ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
0 تعليقات