തിരുവനന്തപുരം : വർക്കല താഴെ വെട്ടൂരിൽ വള്ളം മറിഞ്ഞു. വള്ളത്തിൽ ഉണ്ടായിരുന്നവരെ മറ്റു വള്ളക്കാർ രക്ഷപ്പെടുത്തി. മൂന്നു പേരുടെ നില ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മാഹിൻ (60), ഷാഹിദ് (35) ഇസ്മായിൽ (45) എന്നിവരെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ ആറു മണിയോടെ ആയിരുന്നു അപകടം ഉണ്ടായത്.
0 تعليقات