3 ദിവസത്തെ സിപിഐ(എം) ജില്ലാ പഠന ക്ലാസ് ശനിയാഴ്ച്ച കൊട്ടിയത്ത് ആരംഭിച്ചു. ധവളക്കുഴി എന്‍.എസ് പഠന ഗവേഷണ കേന്ദ്രം, പുല്ലിച്ചിറ വൈഎംസിഎ ക്യാമ്പ് സെന്‍റര്‍ എന്നിവിടങ്ങളിലാണ് ക്ലാസ്സുകള്‍ നടക്കുന്നത്. ശനിയാഴ്ച്ച രാവിലെ മാര്‍ക്സിസ്റ്റ് ദര്‍ശനം എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തുകൊണ്ട് മുതിര്‍ന്ന നേതാവ് എസ്.രാമചന്ദ്രന്‍പിള്ള ഉത്ഘാടനം ചെയ്തു.
പാര്‍ടി കേന്ദ്ര കമ്മിറ്റിയംഗം ഡോ.ടി.എം.തോമസ് ഐസക്ക് ബദല്‍ സമീപനങ്ങളും പ്രയോഗങ്ങളും - നവകേരള വികസന കാഴ്ചപ്പാടും എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു. സംസ്ഥാന കമ്മിറ്റിയംഗം എസ്.രാജേന്ദ്രന്‍ പാര്‍ടി പരിപാടിയെ പറ്റിയും അഡ്വ.ഡി.സുരേഷ്കുമാര്‍ ഇന്‍ഡ്യന്‍ സാമൂഹ്യ ചരിത്രം എന്ന വിഷയത്തിലും ക്ലാസ്സെടുത്തു.
ജില്ലാ സെക്രട്ടറി എസ്.സുദേവന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.രാജഗോപാല്‍, കെ.വരദരാജന്‍, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ എം.ശിവശങ്കരപിള്ള, ബി.തുളസീധരക്കുറുപ്പ്, വി.കെ.അനിരുദ്ധന്‍, കൊട്ടിയം ഏരിയാ സെക്രട്ടറി എന്‍.സന്തോഷ്, ചാത്തന്നൂര്‍ ഏരിയാ സെക്രട്ടറി കെ.സേതുമാധവന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഡോ.പി.കെ.ഗോപന്‍, ആര്‍.ബിജു, എസ്.സുഭഗന്‍, വി.ജയപ്രകാശ് എന്നിവര്‍ സംബന്ധിച്ചു.
22 നും 23 നും പാര്‍ടി സംഘടനാ തത്വങ്ങളും കടമകളും, വര്‍ത്തമാനകാല രാഷ്ട്രീയ കടമകള്‍, ഇന്‍ഡ്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ചരിത്രം തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസ്സ് നടക്കും. സംസ്ഥാന സെക്രട്ടറിയേറ്റംഗം പുത്തലത്ത് ദിനേശന്‍ പങ്കെടുക്കും.
0 تعليقات