banner

മദ്യപിച്ച് ‘ഓഫ്’ ആയി; പിന്നെ ഉണര്‍ന്നപ്പോള്‍ ശവപ്പെട്ടിയില്‍, നരബലിയില്‍ നിന്നും രക്ഷപെട്ടത് തലനാരിഴയ്ക്ക്

നരബലി ആകുന്നതില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ട് യുവാവ്. വിക്ടര്‍ ഹ്യൂഗോ മൈക്ക അല്‍വാരസ് എന്ന 30 കാരനാണ് ഇത്തരത്തില്‍ ഒരു അനുഭവമുണ്ടായിരിക്കുന്നത്.ഓഗസ്റ്റ് മാസം ഒന്നാം തീയതി ബൊളീവിയയിലെ എല്‍ ആള്‍ട്ടോയില്‍ നടന്ന മദര്‍ എര്‍ത്ത് ഫെസ്റ്റിവലിനിടെയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. 

പച്ചമാമ എന്ന ദേവതയ്ക്ക് വഴിപാടുകള്‍ അര്‍പ്പിച്ച് ആരാധിക്കാന്‍ തദ്ദേശവാസികള്‍ ഒത്തുകൂടുന്ന ദിവസമാണ് ഇത്. ഇവിടേക്ക് ക്ഷണിക്കപ്പെട്ട അതിഥിയായാണ് വിക്ടടര്‍ എത്തിയത്.
ആഘോഷത്തിന്റെ ഭാഗമായി താന്‍ അമിതമായ മദ്യപിച്ചതായും തുടര്‍ന്ന് ബോധം നഷ്ടപ്പെട്ടുവെന്നും വിക്ടര്‍ ആരോപിക്കുന്നു. പിന്നീട്, മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ മൂത്രമൊഴിക്കാനുള്ള വ്യഗ്രത കാരണം ഉണര്‍ന്നു. 

എന്നാല്‍, ഈ സമയം താന്‍ ചില്ലുകൊണ്ടുള്ള ഒരു ശവപ്പെട്ടിയിലാണെന്ന് മനസ്സിലാക്കുകയായിരുന്നു. ഇത് ചെളികൊണ്ട് മൂടിയിരിക്കുന്നതായും തിരിച്ചറിഞ്ഞുവെന്നും വിക്ടര്‍ ജാം പ്രസിനോട് പറയുന്നു.
‘തലേന്ന് രാത്രി താന്‍ മദ്യപിച്ചിരുന്നു. പിന്നീട്, അല്‍പം നൃത്തം ചെയ്യുകയും ചെയ്തു. പിന്നെ എന്താണ് നടന്നത് എന്ന് ഓര്‍ക്കുന്നില്ല’. വിക്ടര്‍ പറയുന്നു.
‘ഞാന്‍ കിടക്കുന്നത് എന്റെ കട്ടിലില്‍ ആണെന്ന് കരുതി, മൂത്രമൊഴിക്കാന്‍ ഞാന്‍ എഴുന്നേറ്റു, എന്നാല്‍, എനിക്ക് ഇനി അനങ്ങാന്‍ കഴിഞ്ഞില്ല. ഇതാണ് എന്നതാണ് എനിക്ക് ഓര്‍മ്മയുള്ളത്.’ വിക്ടര്‍ ഹ്യൂഗോ മൈക്ക അല്‍വാരസ് മാധ്യമത്തോട് പറഞ്ഞു.

പിന്നീട്, പുറത്ത് കടക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയായിരുന്നു. ഇതിനായി താന്‍ ശവപ്പെട്ടി ഉള്ളില്‍ നിന്നും തള്ളിയപ്പോള്‍, അതിന്റെ ചില്ല് ചെറുതായി തകര്‍ന്നു. ഈ സമയത്ത് പൊട്ടിയ ഭാഗത്തുകൂടി ചെളി അകത്തേക്ക് കയറുകയും ചെയ്തു. എന്നാല്‍, അതില്‍ നിന്നും തനിക്ക് അല്‍ഭുതകരമായി പുറത്തേക്ക് കടക്കുവാന്‍ സാധിച്ചു. പുറത്ത് വന്നപ്പോഴാണ് തന്നെ അവര്‍ സംസ്‌കരിച്ചിരുന്നുവെന്ന് മനസ്സിലാക്കിയത്.

താന്‍ പച്ചമാമയ്ക്ക് നരബലിയായി അര്‍പ്പിക്കപ്പെട്ടുവെന്ന് കരുതുന്നതായും വിക്ടര്‍ മെട്രോ ന്യൂസിനോട് പറഞ്ഞു.
അതേസമയം, വിക്ടര്‍ തനിക്ക് നേരിടേണ്ടിവന്ന അവസ്ഥയേക്കുറിച്ച് വിശദീകരിച്ചത് പോലീസ് വിശ്വാസത്തില്‍ എടുത്തിട്ടില്ല. ജീവനോടെ കുഴിച്ചിട്ടിട്ടും എന്തുകൊണ്ട് അറിയാന്‍ സാധിച്ചില്ലെന്നാണ് പോലീസ് ചോദിക്കുന്നത്.

എന്നാല്‍, അതു മനസ്സിലാക്കുവാന്‍ കഴിയാത്തത്ര മദ്യപിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. എന്നാല്‍, തന്നെയും ഇയാളുടെ കഥകള്‍ പോലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അയാള്‍ ഇപ്പോഴും മദ്യപിച്ചിട്ടുണ്ടാകാമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വീട്ടിലേക്ക് മടങ്ങിപ്പോകുവാനും ശാന്തനാകുവാനും വിക്ടറിനോട് ആവശ്യപ്പെട്ടു.

അതേസമയം, താനൊരു തട്ടിപ്പുകാരനല്ലെന്ന് വിക്ടര്‍ തറപ്പിച്ചുപറയുനന്നത്. പിന്നാലെ തന്നെ തന്റെ അനുഭവം പ്രാദേശിക മാധ്യമങ്ങളുമായി പങ്കുവയ്ക്കുകയും ചെയ്തു.

തുടര്‍ന്ന് ഇയാളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാധ്യമങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ വിക്ടര്‍ രക്ഷപെട്ടുവെന്ന് പറയപ്പെടുന്ന സ്ഥലത്ത് നിന്നും രക്തക്കറയും മറ്റും കണ്ടെത്തുകയും ചെയ്തു.

إرسال تعليق

0 تعليقات