തിരുവനന്തപുരം : കഠിനംകുളം കോണ്‍വെന്റ് ഹോസ്റ്റലില്‍ കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് മദ്യം നല്‍കി പീഡിപ്പിച്ച നാല് യുവാക്കള്‍ അറസ്റ്റില്‍.

കഠിനംകുളം പൊലീസാണ് നാല് യുവാവക്കളെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം കഠിനംകുളത്തെ കന്യാസ്ത്രീ മഠത്തിൽ കയറി പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിൽ നാല് പേർ അറസ്റ്റിൽ. കഠിനംകുളം പൊലീസാണ് നാല് യുവാവക്കളെ അറസ്റ്റ് ചെയ്തത്.
മൂന്ന് പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. കഴിഞ്ഞ ദിവസം രാത്രി ഹോസ്റ്റലില്‍ നിന്ന് മടങ്ങുന്നതിനിടെയാണ് യുവാക്കള്‍ പെട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘത്തിന്റെ പിടിയിലായത്. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മഠത്തിനുള്ളില്‍ നടന്ന പീഡനത്തിന്റെ വിവരങ്ങള്‍ പുറത്തറിയുന്നത്.
പെണ്‍കുട്ടികളുടെ സുഹൃത്തുക്കളാണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു. വലിയതുറ സ്വദേശികളായ മേഴ്സണ്‍, രഞ്ജിത്ത്, അരുണ്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ പോക്സോ വകുപ്പ് പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
0 تعليقات