banner

സ്വാതന്ത്ര്യ ദിനം: വിപുലമായ പരിപാടികളുമായി അഷ്ടമുടി സ്‌കൂൾ

photo: Ashtamudy Live

അഷ്ടമുടി : എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തനുബന്ധിച്ച് വിപുലമായ പരിപാടികളുമായി സർക്കാർ ഹയർ സെക്കൻ്ററി സ്‌കൂൾ അഷ്ടമുടി. ഹൈസ്കൂൾ പ്രധാനാധ്യാപകൻ അബ്ദുൽ ഷുക്കൂറിൻ്റെയും ഹയർ സെക്കൻ്ററി വിഭാഗം പ്രിൻസിപ്പാൾ പോൾ ആൻ്റണിയുടെയും നേത്യത്വത്തിലാണ് വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ സ്കൂൾ സംഘടിപ്പിക്കുന്നത്.

സ്കൂളിൽ ഒൻപത് മണിയോടെ പതാക ഉയർത്തി സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ ആരംഭിച്ചു. ഒൻപതരയോടെ സ്കൂളിൽ നിന്നും സ്വാതന്ത്ര്യ ദിനത്തിൻ്റെ മഹത്വത്തിനെ വിളിച്ചോതുന്ന സന്ദേശങ്ങൾ ഉൾപ്പെടുത്തിയുള്ള ഘോഷയാത്ര തുടങ്ങി. നൂറ് കണക്കിന് വിദ്യാർത്ഥികളാണ് ഘോഷയാത്രയ്ക്ക് അധ്യാപകരുടെ നേത്യത്വത്തിൽ പങ്കെടുക്കുന്നത്.

Updating... 

إرسال تعليق

0 تعليقات