പെരുവണ്ണാമുഴി ഇർഷാദ് കൊലക്കേസ് ഒരാൾ കൂടി പിടിയിൽ. സ്വർണ്ണ കടത്തു സംഘം തട്ടി കൊണ്ട് പോകൽ കേസിലെ പ്രധാന കണ്ണി മലപ്പുറം വഴിക്കടവ് സ്വദേശി ജുനൈദിനെയാണ് പ്രത്യേക അന്വേഷണ സംഘം പിടി കൂടിയത്. ഇർഷാദിനെ തട്ടി കൊണ്ട് പോയി മർദിച്ച സംഘത്തിൽ ജുനൈദ് ഉണ്ടായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ.
ജൂലൈ 6ന് കാണാതായ ഇർഷാദ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നു. കൊയിലാണ്ടി കടപ്പുറത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം ഇർഷാദിന്റേതാണെന്ന് ഡിഎൻഎ പരിശോധന വഴിയാണ് സ്ഥിരീകരിച്ചത്. ഇര്‍ഷാദിനെ തട്ടിക്കൊണ്ട് പോയ സംഘത്തിലെ മൂന്നു പേരെ അറസ്റ്റ് ചെയ്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.
0 تعليقات