banner

കൊല്ലം മേയറുടെ ഓഫീസില്‍ തീപിടിച്ചു; അട്ടിമറി സാധ്യത?

കോര്‍പ്പറേഷന്‍ ഓഫീസിലെ മേയറുടെ മുറിയില്‍ ശനിയാഴ്ച രാവിലെ വന്‍ അഗ്നിബാധ. ഫയലുകളും ഫര്‍ണിച്ചറുകളും ടിവിയും ഉള്‍പ്പടെയുള്ളവ കത്തി നശിച്ചു. ഏതൊക്കെ ഫയലുകള്‍ നഷ്ടമായിട്ടുണ്ടെന്ന് വ്യക്തമായിട്ടില്ല. ഫയര്‍ഫോഴ്‌സ് സംഘം തീയണച്ചു. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. 

പ്രധാന ഫയലുകള്‍ വല്ലതും കത്തി നശിച്ചിട്ടുണ്ടോയെന്ന് വിശദമായ പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂ. ഏതെങ്കിലും തരത്തിലുള്ള അട്ടിമറി തീപിടിത്തതിന് പിന്നിലുണ്ടോ എന്നകാര്യവും വ്യക്തമാകാനുണ്ട്. മേയറും കോര്‍പ്പറേഷന്‍ ജീവനക്കാരും അടക്കമുള്ളവരും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. 

إرسال تعليق

0 تعليقات