banner

കുരീപ്പുഴ ടോൾ പ്ലാസ ജീവനക്കാരന് നേരെ കാർ യാത്രികൻ്റെ ആക്രമണം; കാറിൽ റോഡിലൂടെ വലിച്ചിഴച്ചു; വീഡിയോ ദൃശ്യങ്ങൾ അഷ്ടമുടി ലൈവിന്

അഞ്ചാലുംമൂട് : കുരീപ്പുഴ ടോൾ പ്ലാസയിലെ ജീവനക്കാരന് നേരെ കാർ യാത്രികൻ്റെ ആക്രമണം. കുരീപ്പുഴ സ്വദേശി അരുണിനാണ് ക്രൂരമായ ആക്രമണം നേരിട്ടത്. ടോൾ നൽകാതെ എമർജൻസി ലൈനിലൂടെ കടന്ന് പോയത് ചോദ്യം ചെയ്ത അരുണിനെ കാർ യാത്രികൻ റോഡിലൂടെ വലിച്ചിഴക്കുകയായിരുന്നു. സംഭവത്തിൽ കാർ യാത്രികനെതിരെ ബന്ധപ്പെട്ടവർ അഞ്ചാലുംമൂട് പോലീസിൽ പരാതി നൽകി.

ഇന്ന് ഉച്ചയ്ക്ക് ശേഷം 2.40നാണ് സംഭവം നടന്നത്. കാവനാട് ഭാഗത്ത് നിന്ന് വന്ന വെള്ള നിറത്തിലുള്ള സ്വിഫ്റ്റ് കാർ കുരീപ്പുഴ ടോൾ പ്ലാസയിൽ ഫാസ്റ്റ് ടാഗ് ലൈനിലൂടെ കടന്നുപോകാതെ എമർജൻസി ലൈനിലൂടെ കടന്ന് വരുകയായിരുന്നു. പിന്നാലെ എമർജൻസി ലൈനിലൂടെ വരാനുണ്ടായ കാരണം ചോദിച്ചറിയാനെത്തിയ ജീവനക്കാരനെ അസഭ്യം പറയുകയും കാറിൽ റോഡിലൂടെ വലിച്ചിഴക്കുകയും ആയിരുന്നു.

സംഭവത്തിൻ്റെ പൂർണ്ണമായ വീഡിയോ ദൃശ്യങ്ങൾ അഷ്ടമുടി ലൈവിന് ലഭിച്ചു. 


إرسال تعليق

0 تعليقات