banner

എല്ലുകളുടെ ആരോഗ്യത്തിന് വെണ്ടയ്ക്ക ഉത്തമം



മികച്ച ആരോഗ്യത്തിന് പച്ചക്കറികള്‍ക്ക് പ്രമുഖ സ്ഥാനമുണ്ട്. പലതരം വൈറ്റമിനുകളുടേയും പോഷകങ്ങളുടേയും കലവറയാണിവ. നാരുകള്‍ ധാരാളമുള്ള ഇവ വയറിന്റെ ആരോഗ്യത്തിന് മികച്ചതാണ്. പച്ച നിറത്തിലെ പച്ചക്കറികളില്‍ പ്രമുഖമാണ് വെണ്ടയ്ക്ക. വിറ്റാമിൻ സി, കെ 1 എന്നിവ വെണ്ടയ്ക്കയിൽ കൂടുതലായി അടങ്ങിയിട്ടുണ്ട്. കൂടാതെ, വെണ്ടയുടെ മറ്റു ഗുണങ്ങളെക്കുറിച്ചറിയാം.

ksfe prakkulam


രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന അളവ് പ്രീ ഡയബറ്റിസിനും ടൈപ്പ് 2 പ്രമേഹത്തിനും കാരണമായേക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ വെണ്ടയ്ക്കയുടെ സഹായത്താൽ കഴിയുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

കൂടാതെ, ഫ്രീ റാഡിക്കലുകൾ എന്നറിയപ്പെടുന്ന ദോഷകരമായ തന്മാത്രകൾ മൂലമുണ്ടാകുന്ന നാശത്തിൽ നിന്ന് ശരീരത്തെ അകറ്റിനിർത്തുന്ന ആന്റിഓക്‌സിഡന്റുകൾ വെണ്ടയ്ക്കയിൽ സമ്പുഷ്ടമായ അളവിൽ നിറഞ്ഞിരിക്കുന്നു. പോളിഫെനോൾ, ഫ്ലേവനോയ്ഡുകൾ, വിറ്റാമിൻ എ, സി എന്നിവയാണ് പച്ചക്കറിയുടെ പ്രധാന ആന്റിഓക്‌സിഡന്റുകൾ. ഇത്തരം ആന്റി ഓക്‌സിഡന്റുകൾ ശരീരത്തെ രോഗ മുക്തമാക്കാൻ സഹായിക്കുന്നു.

ഫോളേറ്റ് അല്ലെങ്കിൽ വിറ്റാമിൻ ബി9 ഗർഭിണികൾക്ക് ഒരു പ്രധാന പോഷകമാണ്. ഇത് ധാരാളം വെണ്ടയിൽ അടങ്ങിട്ടുണ്ട്. ഇത് വളരുന്ന ഭ്രൂണത്തിന്റെ തലച്ചോറിന്റെയും നട്ടെല്ലിന്റെയും വികാസത്തെ ബാധിക്കുന്ന ഒരു ന്യൂറൽ ട്യൂബ് വൈകല്യത്തിന്റെ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. നമ്മുടെ മൊത്തത്തിലുള്ള രോഗപ്രതിരോധ ശേഷിക്ക് കാരണമാകുന്ന വിറ്റാമിൻ സി, കെ1 എന്നിവ വെണ്ടയിൽ കൂടുതലായി അടങ്ങിയിട്ടുണ്ട്.

വെണ്ടക്കയിൽ ഫൈബർ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹന പ്രക്രിയ മെച്ചപ്പെടുത്താൻ സഹായിക്കും. എല്ലുകളുടെ ആരോഗ്യത്തിനും ഏറ്റവും മികച്ചതാണ് വെണ്ടയ്ക്ക. ധാരാളം വിറ്റാമിനുകളും മിനറലുകളും വെണ്ടയ്ക്കയിൽ അടങ്ങിയിരിക്കുന്നു.

إرسال تعليق

0 تعليقات