banner

സ്കൂൾ വിദ്യാർത്ഥിനിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച സംഭവം; 19കാരൻ അറസ്റ്റിൽ



തിരുവനന്തപുരം : സ്കൂൾ വിദ്യാർത്ഥിനിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കാഞ്ഞിരംകുളം ചാണി കിഴക്കേകളത്താന്നി വീട്ടിൽ ശ്രീകാന്ത് (19) ആണ്  പൊലീസിന്റെ പിടിയിലായത്. ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്ലസ്ടു വിദ്യാർഥിനിയെ ആണ് പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ച് 
ഇയാൾ പീഡിപ്പിച്ചിരുന്നത്. 


ksfe prakkulam

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ശേഷം സ്കൂളിന് പരിസരത്ത് വന്ന് വിദ്യാർത്ഥിനിയുമായി ശ്രീകാന്ത് സൗഹൃദം ശക്തമാക്കി. തുടർന്ന് പ്രലോഭിപ്പിച്ച് വീട്ടിലെത്തിക്കുകയായിരുന്നു. പെൺകുട്ടിയെ ഇടയ്ക്കിടെ വീട്ടിൽ കൊണ്ടുവരുന്നതിൽ സംശയം തോന്നിയ പരിസരവാസികളാണ് വിവരം പൊലീസിൽ അറിയിച്ചത്. 

കെട്ടിട നിർമ്മാണ തൊഴിലാളിയാണ് അറസ്റ്റിലായ ശ്രീകാന്ത് . പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

إرسال تعليق

0 تعليقات