banner

റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്



കോഴിക്കോട് : റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. 

ksfe prakkulam

കോഴിക്കോട് തെങ്ങിലക്കടവ് സ്വദേശി വാസുദേവനാണ് കൈക്കും കാലുകൾക്കും പരിക്കേറ്റത്. ജലജീവൻ പദ്ധതിക്ക് വേണ്ടി വെട്ടിപ്പൊളിച്ച റോഡിലെ കുഴികൾ ശാസ്ത്രീയമായി മണ്ണിട്ടു മൂടാത്തതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. ഇന്നലെ വൈകിട്ടാണ്, കല്ലേരി – കുറ്റിക്കടവ് റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരനായ വാസുദേവന് പരിക്കേറ്റത്. കുഴിയിൽ വീണ് നിയന്ത്രണം വിട്ട് ബൈക്ക് മറിയുകയായിരുന്നു.

വാസുദേവന്റെ ഇരു കാലുകൾക്കും കൈക്കും കാര്യമായ മുറിവും പൊട്ടലുമുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ റോഡാണിത്. ഈ അടുത്ത് ജലജീവൻ പദ്ധതിക്കായി വെട്ടിപ്പൊളിച്ചു. എന്നാൽ പിന്നീട് ശാസ്ത്രീയമായി കുഴി മണ്ണിട്ട് മൂടിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. അപകടങ്ങളും ഇവിടെ തുടർകഥയാണ്. നെടുമ്പാശേരിയിൽ ദേശീയ പാതയിലെ കുഴിയിൽവീണ് ഹോട്ടൽ ജീവനക്കാരന് ദാരുണാന്ത്യം ഉണ്ടായ പശ്ചാത്തലത്തിൽ വിഷയത്തിൽ ഇടപെട്ട ഹൈക്കോടതി കർശന നടപടിക്ക് നിർദേശിച്ചിരുന്നു.

إرسال تعليق

0 تعليقات