മലപ്പുറം : പത്താം ക്ലാസ് വിദ്യാർത്ഥിയായ പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ മൂന്ന് പേർ പോലീസ് പിടിയിൽ. വയലത്തൂർ കുറ്റിപ്പാല സ്വദേശികളായ കുണ്ടിൽ വീട്ടിൽ മുസ്തഫ, തവരംകുന്നത്ത് റസാഖ്, കുന്നത്തേടത്ത് സമീർ എന്നിവരാണ് അറസ്റ്റിലായത്.
.gif)
ചൈൽഡ്‌ലൈൻ നിർദ്ദേശം നൽകിയതനുസരിച്ച് കൽപകഞ്ചേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പോലീസിൻ്റെ നടപടി. ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി. കോടതി പ്രതികളെ റിമാൻ്റ് ചെയ്തിരിക്കുകയാണ്.
0 تعليقات