banner

സമരം: പുഷ്പ രണ്ടിന്റെ ചിത്രീകരണം നിര്‍ത്തിവച്ചു

അല്ലു അർജുൻ നായകനായ പുഷ്പ 2വിന്‍റെ ചിത്രീകരണം തെലുങ്ക് നിർമ്മാതാക്കളുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തിവച്ചിരിക്കുകയാണ്. പ്രൊഡ്യൂസേഴ്സ് യൂണിയനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.

അഭിനേതാക്കളുടെ ഉയർന്ന പ്രതിഫലം, പ്രൊഡക്ഷൻ കോസ്റ്റ്, ഒടിടി റിലീസുകൾ തുടങ്ങിയ വിഷയങ്ങളിലാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പുഷ്പ നിർമ്മിച്ച മൈത്രി മൂവീസും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. തുടർന്ന് ഷൂട്ടിംഗ് നിർത്തിവെച്ചു.

പ്രശ്നങ്ങൾ പരിഹരിച്ചുകഴിഞ്ഞാൽ പുഷ്പയുടെ ചിത്രീകരണം പുനരാരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ചിത്രത്തിന്‍റെ സംവിധായകൻ സുകുമാർ പറഞ്ഞു. ഓഗസ്റ്റിൽ സിനിമ പൂർത്തിയാക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്നും സമരം തുടരുന്നതിനാൽ ഷൂട്ടിംഗ് സെപ്റ്റംബറിലേക്ക് മാറ്റിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

താരങ്ങളുടെ ഉയർന്ന പ്രതിഫലം നിർമ്മാതാക്കൾക്ക് വലിയ ബാധ്യതയായി മാറുന്നുവെന്ന് അസോസിയേഷൻ പ്രസിഡന്‍റ് പറഞ്ഞതായി തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

إرسال تعليق

0 تعليقات