banner

ഭർത്താവിന് അവിഹിതമുണ്ടെന്ന് സംശയം: ജനനേന്ദ്രിയത്തിൽ തിളച്ച വെള്ളം ഒഴിച്ച് പൊള്ളലേൽപ്പിച്ച് 29 കാരിയായ യുവതി



ഭർത്താവിനെ പൊള്ളലേൽപ്പിച്ച് ഭാര്യ. തന്റെ ഭർത്താവിന് മറ്റൊരു യുവതിയുമായി അവിഹിതമുണ്ടെന്ന സംശയത്തെ തുടർന്നായിരുന്നു ഭാര്യയുടെ ആക്രമണം. 32കാരനായ തങ്കരാജിനാണ് പൊള്ളലേറ്റത്. ഉറങ്ങാൻ കിടന്നപ്പോൾ തിളച്ച വെള്ളം കൊണ്ടുവന്ന് ജനനേന്ദ്രിയത്തിൽ ഒഴിയ്ക്കുകയായിരുന്നു. തമിഴ്‌നാട്ടിലാണ് സംഭവം. അയൽവാസികളാണ് തങ്കരാജിനെ ആശുപത്രിയിലെത്തിക്കുന്നത്. 


ksfe prakkulam


ഏഴ് വർഷം മുൻപാണ് ഇരുവരുടേയും വിവാഹം. ആക്രമണത്തിൽ യുവാവിന്റെ നെഞ്ചിലും മുഖത്തും അടക്കം പരിക്കേറ്റിട്ടുണ്ട്. പുതുപ്പാട്ട് സ്വദേശിയാണ് തങ്കരാജ്. 29കാരിയായ പ്രിയയാണ് പൊള്ളലേൽപ്പിച്ചത്. സെൽഫോൺ പാർട്സ് നിർമാണ പ്ലാന്റിൽ സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു തങ്കരാജ്. തങ്കരാജിന് ജോലിസ്ഥലത്ത് വച്ച് ഒരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് സംശയിച്ച പ്രിയ, ഭർത്താവുമായി എന്നും വഴക്കിടുമായിരുന്നു. 

ചൊവ്വാഴ്ച ഭാര്യയുമായി വാക്ക് തർക്കത്തിനൊടുവിൽ തങ്കരാജ് ഉറങ്ങാൻ പോയിരുന്നു. എന്നാൽ അപ്പോഴും അസ്വസ്ഥയായ പ്രിയ, തിളച്ച വെള്ളം ഉണ്ടാക്കി തങ്കരാജിന്റെ ജനനേന്ദ്രിയത്തിലേക്ക് ഒഴിക്കുകയായിരുന്നു. തങ്കരാജിന്റെ ജനനേന്ദ്രിയത്തിൽ 50 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തിൽ ഭാര്യ പ്രിയയ്‌ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 294, 324, 506, 506(ii) വകുപ്പുകൾ ചുമത്തിയാണ് കവേരിപക്കം പോലീസ് കേസെടുത്തിട്ടുള്ളത്. 


إرسال تعليق

0 تعليقات