അരീക്കോട് : കീഴുപറമ്പ് തൃക്കളയൂരില്‍ വിവാഹനിശ്ചയം കഴിഞ്ഞ യുവതി ആത്മഹത്യ
ചെയ്ത സംഭവത്തില്‍ പ്രതിശ്രുത വരന്‍ പിടിയില്‍.

തൃക്കളയൂര്‍ സ്വദേശി അശ്വിനെയാണ് (26) ആത്മഹത്യ പ്രേരണാകുറ്റത്തിന് അരീക്കോട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണിലാണ് തൃക്കളയൂര്‍ സ്വദേശി മന്യയെ (22) വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. യുവതിയും അശ്വിനും എട്ട് വര്‍ഷമായി പ്രണയത്തിലായിരുന്നു. 2021 സെപ്റ്റംബറില്‍ ബന്ധുക്കള്‍ വിവാഹനിശ്ചയം നടത്തിയിരുന്നു.
ദുരൂഹത ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ കുടുംബം അരീക്കോട് പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയപരിശോധനയിലാണ് യുവാവ് മാനസിക പീഡനത്തിന് ഇരയാക്കിയതായി കണ്ടെത്തിയത്. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അരീക്കോട് എസ്.എച്ച്.ഒ എം.അബ്ബാസലി പറഞ്ഞു. 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അരീക്കോട് എസ്.ഐ അമ്മദ്, ജയസുധ, അനില, സജീര്‍, ഷിബു എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിച്ചത്.
0 تعليقات