മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് IPS ന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ജിദ്ദയില്‍ നിന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഇന്‍ഡിഗോ ഫ്ലൈറ്റില്‍ വന്നിറങ്ങി കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ മുസ്തഫയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രാഥമിക ചോദ്യം ചെയ്യലില്‍ തൻ്റെ കയ്യില്‍ സ്വര്‍ണ്ണമുള്ള കാര്യം മുസ്തഫ സമ്മതിച്ചിരുന്നില്ല.
മുസ്തഫയുടെ കൈവശമുണ്ടായിരുന്ന ലഗ്ഗേജ് വിശദമായ പരിശോധനക്ക് വിധേയമാക്കിയെങ്കിലും സ്വര്‍ണ്ണം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പ്രാഥമികമായി നടത്തിയ ശരീര പരിശോധനയിലും സ്വർണം കിട്ടിയില്ല.
തുടര്‍ന്ന് മുസ്തഫയെ കൊണ്ടോട്ടിയിലുള്ള മേഴ്സി ആശുപത്രിയില്‍ എത്തിക്കുക ആയിരുന്നു. മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശാനുസരണം എക്സ്റേ എടുത്ത് പരിശോധിച്ചതോടെ തൊണ്ടി സഹിതം വ്യക്തമായി. വയറിനകത്ത് സ്വര്‍ണ്ണമടങ്ങിയ 4 കാപ്സ്യൂളുകള്‍ ആണ് എക്സ് റേയിൽ തെളിഞ്ഞത്. ഇയാളില്‍ നിന്നും പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് 992 ഗ്രാം തൂക്കമുണ്ട് (ഏകദേശം 124 പവൻ).
0 تعليقات