banner

കൊല്ലത്ത് സ്‌കൂളിൽ നാലാം ക്ലാസുകാരന് പാമ്പ് കടിയേറ്റു

കൊല്ലം : ചിതറ ഗവൺമെന്റ് എൽപിഎസിലെ നാലാം ക്ലാസ് വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റു. തുമ്പമൺതൊടി സ്വദേശി  മുജീബിന്റെ മകൻ അഫ്സലിനാണ് സ്കൂളിലെ ശുചി മുറിയിൽ വച്ച് പാമ്പുകടിയേറ്റത്. വെള്ളിയാഴ്ച പകൽ പതിനൊന്നരയ്ക്കാണ് സംഭവം .

സ്കൂളിലെ ശുചി മുറിയിൽ പ്രവേശിച്ച കുട്ടിയെ അതിനുള്ളിൽ വെച്ച് പാമ്പുകടിയേറ്റതായാണ് ലഭ്യമാകുന്ന വിവരം. ശുചി മുറിയുടെ പരിസര പ്രദേശം മുഴുവൻ കാടുകയറിയ നിലയിലാണ്. പിന്നാലെ കുട്ടിയെ ഉടൻ കടയ്ക്കൽ സർക്കാർ ആശുപത്രിയിലെത്തിക്കുകയും ഇവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി  എസ്എറ്റിയിലേക്ക് മാറ്റുകയുമായിരുന്നു.

إرسال تعليق

0 تعليقات