banner

സൈറസ് മിസ്ത്രിയുടെ അപകട മരണം; കാർ അമിത വേഗതയിലായിരുന്നുവെന്ന് പോലീസ്

ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടെ അപകടമരണത്തില്‍ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ്. കാറിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് സ്ഥിരീകരിച്ചു.

 മിസ്ത്രി സഞ്ചരിച്ച കാര്‍ 20 കിലോമീറ്റര്‍ പിന്നിട്ടത് ഒന്‍പത് മിനിറ്റിലാണെന്ന് ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. മരിച്ച സൈറസ് മിസ്ത്രിയും മരിച്ച ജെഹാംഗീര്‍ പണ്ടോളെയും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്നും പൊലീസ് കണ്ടെത്തി. കാറിന് പിറകിലെ എയര്‍ ബാഗുകള്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.


إرسال تعليق

0 تعليقات