banner

അശ്വിൻ്റെ ടീമിലേക്കുള്ള വരവ് ഗുണം ചെയ്യും; പിന്തുണയറിയിച്ച് ആശിഷ് നെഹ്‌റ



മുംബൈ : ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആര്‍ അശ്വിനെ ഉള്‍പ്പെടുത്തിയതിനെ പിന്തുണച്ച്‌ ആശിഷ് നെഹ്റ.

ksfe prakkulam

അശ്വിന് കളിക്കാന്‍ അവസരം ലഭിച്ചേക്കില്ലെങ്കിലും ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ അദ്ദേഹം അവിടെയുണ്ടാകുമെന്നും നെഹ്റ ചൂണ്ടിക്കാണിക്കുന്നു.

“മൂന്ന് സ്പിന്നര്‍മാരുള്ള ടീമുകള്‍ ഓസ്ട്രേലിയയിലേക്ക് വരാന്‍ സാധ്യതയില്ല. അശ്വിന്‍ കളിച്ചേക്കില്ല. എന്നാല്‍ ആവശ്യം വന്നാല്‍ അശ്വിന്‍ അവിടെയുണ്ടാകും. പുതിയ പന്തിലും വലിയ മൈതാനങ്ങളിലും വേണമെങ്കില്‍ അശ്വിനെ ഉപയോഗിക്കാം. എതിര്‍ ടീമില്‍ കൂടുതല്‍ ഇടംകൈയ്യന്‍മാര്‍ ഉണ്ടെങ്കിലും അശ്വിനെ പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ കഴിയുമെന്നും” നെഹ്റ പറഞ്ഞു.

إرسال تعليق

0 تعليقات