banner

സംസ്ഥാനത്തെ ആംബുലൻസുകളിൽ ജിപിഎസ് സംവിധാനം; തീരുമാനവുമായി ട്രാൻസ്പോർട്ട് അതോറിറ്റി

കൊല്ലം : സംസ്ഥാനത്തെ ആംബുലൻസുകളിൽ ജിപിഎസ് സംവിധാനം കൊണ്ടുവരാൻ തീരുമാനം.ഇതോടെ സംസ്ഥാനത്തെ നാലായിരത്തോളം വരുന്ന ആംബുലൻസ് വാഹനങ്ങൾ ഒറ്റ നെറ്റ് വർക്കിൻ്റെ കുടക്കീഴിലാകും. സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റിയുടെതാണ് ഈ തീരുമാനം.

സുരക്ഷയും കാര്യക്ഷമതയും നടപ്പിലാക്കാൻ വേണ്ടിയാണ് ഈ നടപടി. കഴിഞ്ഞ ദിവസം ആംബുലൻസ് വാഹനത്തിൻ്റെ ഡോർ തുറക്കാൻ വൈകിയത് മൂലം രോഗി മരിക്കാനിടയായ സംഭവമുണ്ടായിരുന്നു. ഇതിന് പിന്നാലെ ആംബുലൻസ് വാഹനങ്ങളിലെ മനുഷ്യജീവനുകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് ട്രാൻസ്പോർട്ട് അതോറിറ്റി ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്.

ഇതേപോലെ നിരക്കുകളുടെ കാര്യത്തിലും ഏകീകൃത സംവിധാനം കൊണ്ടുവരണമെന്ന ആവശ്യവും കഴിഞ്ഞ ദിവസം ട്രാൻസ്പോർട്ട് അതോറിറ്റി ചേർന്ന യോഗത്തിൽ ഉണ്ടായിരുന്നു. ഇത് സംബന്ധിച്ചും കൃത്യമായ മാർഗ്ഗരേഖ അടുത്ത ദിവസങ്ങളിൽ ഉണ്ടാവുമെന്നുള്ളതാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

إرسال تعليق

0 تعليقات