banner

ഇന്ത്യക്കെതിരെ ടോസ് നേടി ഓസ്ട്രേലിയ, റിഷഭ് പന്ത് പുറത്ത്



മൊഹാലി : ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ഫീൽഡിംഗ് തെരഞ്ഞെടുത്തു.

ksfe prakkulam

 ടിം ഡേവിഡ് ഓസ്ട്രേലിയൻ ടീമിൽ അരങ്ങേറ്റം കുറിക്കുമ്പോൾ റിഷഭ് പന്തിനെ ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ നിന്ന് ഒഴിവാക്കി. പരിക്ക് ഭേദമായി തിരിച്ചെത്തിയ ജസ്പ്രീത് ബുംറ ഇന്നത്തെ മത്സരത്തിൽ കളിക്കില്ല. യുസ്വേന്ദ്ര ചാഹലും അക്ഷർ പട്ടേലുമാണ് ഇന്ത്യയുടെ സ്പിന്നർമാർ. ഹർഷൽ പട്ടേൽ പേസ് ആക്രമണത്തിലേക്ക് മടങ്ങിയെത്തിയപ്പോൾ ഉമേഷ് യാദവും മൂന്നാം പേസറായി അന്തിമ ഇലവനിൽ ഇടം നേടി. വിക്കറ്റ് കീപ്പറായി ദിനേഷ് കാർത്തിക് പ്ലെയിങ് ഇലവനിൽ ഇടം പിടിച്ചതിന് പിന്നാലെയാണ് ദീപക് ഹൂഡയെയും റിഷഭ് പന്തിനെയും ഒഴിവാക്കിയത്.

നേരത്തെ മൊഹാലിയിലെ ഐഎസ് ബിന്ദ്ര സ്റ്റേഡിയത്തിൽ നടന്ന ടി20യിൽ ഇന്ത്യയും ഓസ്ട്രേലിയയും നേർക്കുനേർ വന്നപ്പോൾ നീലപ്പട ജയിച്ചിരുന്നു. ഇതുവരെ 23 ടി20 മത്സരങ്ങളിൽ ഇന്ത്യയും ഓസ്ട്രേലിയയും നേർക്കുനേർ വന്നിട്ടുണ്ട്. ഇതിൽ 13 ടി20 മത്സരങ്ങളും ഇന്ത്യ ജയിച്ചിട്ടുണ്ട്. ഓസ്ട്രേലിയയുടെ വിജയം 9 ൽ ഒതുങ്ങിയപ്പോൾ ഒരു മത്സരം ഫലമില്ലാതായി.

إرسال تعليق

0 تعليقات