banner

കൊല്ലം ബീച്ചിൽ ആത്മഹത്യാശ്രമം: ശ്രമിച്ചത് രണ്ട് തവണ, രക്ഷകരായത് ലൈഫ് ഗാര്‍ഡുകള്‍

കൊല്ലം : കൊല്ലം ബീച്ചില്‍ ആത്മഹത്യയ്ക്ക ശ്രമിച്ച മധ്യവയസ്കനെ ലൈഫ് ഗാര്‍ഡുകള്‍ ചേർന്ന് രക്ഷപെടുത്തി. 

ksfe prakkulam

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. പൂവന്‍കുളങ്ങി ഈട്ടിവിളവീട്ടില്‍ ഹമീദ് രാജീവ് ആണ് കടലില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

കൊല്ലം ബീച്ചിലെത്തിയ ഹമീദ് രാജീവ് കടലില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഈ സമയം ബീച്ചില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ലൈഫ് ഗാര്‍ഡുകളായ സുരേഷ് ബാബു, അനില്‍കുമാര്‍, ഷാജി ഫ്രാന്‍സിസ് എന്നിവര്‍ ചേര്‍ന്ന് ഇയാളെ രക്ഷപെടുത്തുകയും ലൈഫ് ഗാര്‍ഡുകളുടെ ഷെല്‍ട്ടറില്‍ എത്തിച്ച് ഫ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തു. 

എന്നാൽ അല്പസമയത്തിന് ശേഷം പുറത്തേക്കിറങ്ങിയ ഇയാള്‍ വീണ്ടുംകടലില്‍ ചാടാന്‍ ശ്രമിച്ചപ്പോള്‍ ഇവര്‍ ഇദ്ദേഹത്തെ തടഞ്ഞുതിരികെ കൊണ്ടുവരുകയായിരുന്നു. ഇതിനിടെ നാട്ടുകാരില്‍ ചിലര്‍ ഇയാളെ മര്‍ദ്ദിക്കുകയും ചെയ്തതായി പറയപ്പെടുന്നു. പിന്നാലെ ലൈഫ് ഗാര്‍ഡുകള്‍ പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു.

إرسال تعليق

0 تعليقات