banner

കള്ളുഷാപ്പിലെ തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു



തൃശൂര്‍ : കള്ളുഷാപ്പിലെ തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. 

ksfe prakkulam

തൈക്കാട്ടുശേരി പൊന്തിക്കല്‍ ജോബി (41) ആണ് മരിച്ചത്. പ്രതി വല്ലച്ചിറ സ്വദേശി രാഗേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ തൈക്കാട്ടുശേരി ഷാപ്പില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം.

വാക്കുതര്‍ക്കത്തിനിടെ രാഗേഷ് ജോബിയെ കുത്തുകയായിരുന്നു. ഇയാളെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ഇവര്‍ തമ്മില്‍ നേരത്തെയും വാക്കേറ്റമുണ്ടായിരുന്നു.

إرسال تعليق

0 تعليقات