banner

എന്‍ജിനീയറിംഗ് കമ്പനിയ്ക്കുള്ളിൽ എം.ഡി.എം.എ; എത്തിച്ചത് കൊറിയറില്‍; മുഖ്യ ആസൂത്രകന്‍ പിടിയില്‍

കൊച്ചി : എടയാറിലെ എന്‍ജിനീയറിംഗ് കമ്പനിയിലേക്ക് കൊറിയറില്‍ എം.ഡി.എം.എ എത്തിച്ച കേസിലെ മുഖ്യ ആസൂത്രകന്‍ പിടിയില്‍. എറണാകുളം കലൂരിലെ പപ്പവട റെസ്റ്റോറന്റ് ഉടമ പനമ്പള്ളിനഗര്‍ പുത്തന്‍മഠത്തില്‍ വീട്ടില്‍ അമല്‍ നായര്‍ (38) പോലീസിന്റെ പിടിയിലായി. 

ബംഗളൂരുവിലെ ഇലക്‌ട്രോണിക്‌സ് പാര്‍ക്കിലെ ഒരു ഫ്ലാറ്റില്‍ ഒളിവില്‍ കഴിയുകയായിരുന്നു. സൈബര്‍ പോലീസിന്റെ സഹായത്തോടെ ചേരാനെല്ലൂര്‍ എസ്.എച്ച്‌.ഒയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്. 

പോലീസിനെ കൈയേറ്റം ചെയ്ത് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അമലിനെ കീഴ്‌പ്പെടുത്തുകയായിരുന്നു.
ഹോട്ടല്‍ ബിസിനസ്സ് തകര്‍ന്നതോടെയാണ് ലഹരിമരുന്ന് ഇടപാടിലേക്ക് തിരിഞ്ഞതെന്നാണ് അമലിന്റെ മൊഴി. ബംഗളൂരുവിലുള്ള നൈജീരിയക്കാരനാണ് ഇയാള്‍ക്ക് മയക്കുമരുന്ന് നല്‍കിയിരുന്നത്. 

അമലിന്റെ ഭാര്യയ്ക്ക് ലഹരിമരുന്ന് ഇടപാടിനെക്കുറിച്ച്‌ അറിവുണ്ടായിരുന്നു. നമ്പര്‍ 18 ലഹരിക്കേസില്‍ ഇരുവരെയും പോലീസ് ചോദ്യം ചെയ്തിരുന്നു. കേസില്‍ കാസര്‍കോട് പടന്ന വടക്കേപ്പുറം നഫീസത്ത് വില്ലയില്‍ ഷമീര്‍ (36), കായംകുളം കണ്ടിശേരില്‍ തെക്കേതില്‍ മുഹമ്മദ് അജ്മല്‍ (31) എന്നിവരെ നേരത്തെ പിടികൂടിയിരുന്നു.

إرسال تعليق

0 تعليقات