സെപ്റ്റംബർ ഒന്ന് മുതൽ ഏഴ് വരെ ഇന്ത്യയിൽ ദേശീയ പോഷകാഹാര വാരമായി ആചരിക്കുന്നു.
ശരിയായ ഭക്ഷണ ശീലങ്ങളെക്കുറിച്ചും പോഷകാഹാരത്തെക്കുറിച്ചും അവബോധം വളർത്തുന്നതിന് ഈ ആഴ്ച സമർപ്പിക്കുന്നു.കുട്ടികൾ, കൗമാരക്കാർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവരിൽ പോഷകത്തിന്റെ പ്രാധാന്യം എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പോഷകാഹാര വാരാചരണം നടത്തുന്നത്.
ഭക്ഷണങ്ങളിൽ നിന്നും ലഭിക്കുന്ന പോഷകങ്ങൾ നമ്മുടെ ശരീരത്തെയും ആരോഗ്യത്തെയും വലിയ രീതിയിലാണ് സ്വാധീനിക്കുന്നത്.പോഷകങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കുക, ജനങ്ങളിൽ ഉണ്ടാകുന്ന പോഷകാഹാരക്കുറവിന്റെ പ്രശ്നങ്ങളെ പരിഹരിക്കുക തുടങ്ങിയവയാണ് ഈ വാരാചരണത്തോടെ ലക്ഷ്യമിടുന്നത്.
0 تعليقات