banner

'നാണംകെടുത്തരുതെന്ന് നാട്ടുകാർ പോലും ബാങ്കിനോട് അഭ്യർത്ഥിച്ചു'; കൊല്ലത്ത് പെൺകുട്ടി ജീവനൊടുക്കിയത് മനംനൊന്ത്

കൊല്ലം : ഇന്നലെയാണ് വീടിനു മുന്നിൽ കേരള ബാങ്ക് ജപ്തി ബോർഡ് സ്ഥാപിച്ചതിൽ മനംനൊന്തു പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്‌. 

ksfe prakkulam

അഭിരാമി ജീവനൊടുക്കിയത് അച്ഛനും അമ്മയും ജപ്തിയൊഴിവാക്കാന്‍ സാവകാശം തേടി ബാങ്കിലെത്തിയ സമയത്ത്. ജപ്തി ബോർഡ് വച്ചത് മാനസികമായി തകർത്തെന്നു മാതാപിതാക്കളോട് അഭിരാമി പറഞ്ഞിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് അജി ഭവനം അജികുമാറിന്റെയും ശാലിനിയുടെയും ഏകമകൾ അഭിരാമിയെ(20)യാണ് ഇന്നലെ വൈകിട്ട് 4.30നു വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ജപ്തി ഒഴിവാക്കാൻ സാവകാശം ആവശ്യപ്പെട്ട് അജികുമാറും ശാലിനിയും ബാങ്കിലെത്തിയ സമയത്താണ് അഭിരാമി ജീവനൊടുക്കിയത്.

വിദേശത്ത് ജോലി ചെയ്തിരുന്ന അജികുമാർ 5 വർഷം മുൻപു കേരള ബാങ്ക് പതാരം ശാഖയിൽ നിന്നു 10 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. തിരിച്ചടവു കൃത്യമായിരുന്നെങ്കിലും കോവിഡിനെ തുടർന്നു തൊഴിൽ നഷ്ടമായി അജികുമാർ നാട്ടിലെത്തിയതോടെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി.

കഴിഞ്ഞ ദിവസം ബാങ്കിൽ നിന്നു വിളിച്ച് ബാക്കി തുക അടയ്ക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ സാവകാശം ചോദിച്ചിരുന്നു.

ഇന്നലെ രാവിലെ 11നു പൊലീസ് അകമ്പടിയോടെ വീട്ടിലെത്തിയ ബാങ്ക് ജീവനക്കാരോട്, ജപ്തി ബോർഡ് സ്ഥാപിച്ച് നാണംകെടുത്തരുതെന്നു നാട്ടുകാർ അഭ്യർഥിച്ചെങ്കിലും ഫലമുണ്ടായില്ല.

إرسال تعليق

0 تعليقات