banner

പോക്‌സോ കേസില്‍ അമ്മയ്‌ക്കെതിരായ മകന്റെ ഹര്‍ജി, തള്ളി സുപ്രീംകോടതി



കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ ആരോപണവിധേയായ അമ്മ നിരപരാധിയാണെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മകന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ.ബി.പര്‍ഡിവാല എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി തള്ളി. 

ksfe prakkulam


പതിമൂന്നുകാരനായ മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്ന് ഡോ. ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നൽകിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് റദ്ദാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.

തുടര്‍ന്ന്, തിരുവനന്തപുരം പോക്സോ കോടതി കേസ് നടപടികള്‍ അവസാനിപ്പിച്ചിരുന്നു. എന്നാല്‍ പ്രോസിക്യൂഷന്റെ ഭാഗം മാത്രമാണ് ഹൈക്കോടതി കേട്ടതെന്നും തന്റെ ഭാഗം കേള്‍ക്കാതെയാണ് ഉത്തരവിറക്കിയതെന്നും ആരോപിച്ചാണ് മകന്‍ സുപ്രീംകോടതിയെ സമീപിച്ചത്.

പോക്സോ കേസിലെ പരാതിക്ക് പിന്നിൽ പിതാവാണെന്ന് സംശയിച്ചു കൂടെയെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ സുപ്രീംകോടതി ആരാഞ്ഞിരുന്നു. എന്നാൽ, ശിശുക്ഷേമ സമിതിയുടെ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോഴാണ് കുട്ടി പരാതി നൽകിയതെന്ന് മകന്റെ അഭിഭാഷകൻ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഇന്ന് മകന്റെ ഹർജി പരിഗണിച്ച കോടതി ഹർജി തള്ളുകയായിരുന്നു.

إرسال تعليق

0 تعليقات