banner

കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ഏഴ് പേര്‍ക്ക് പരിക്ക്

കോഴിക്കോട് കൊടുവള്ളി നെല്ലാംകണ്ടിയില്‍ കാര്‍ നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞ് ഏഴ് പേര്‍ക്ക് പരിക്കേറ്റു. 

ksfe prakkulam

ദേശീയപാതയില്‍ നെല്ലാംകണ്ടി അങ്ങാടിക്ക് സമീപം പുലര്‍ച്ചെ 12: 20ന് നടന്ന അപകടത്തിൽ ഗൂഡല്ലൂരിലേക്ക് വിനോദയാത്ര പോയി മടങ്ങുകയായിരുന്ന പാലക്കാട് കുമ്പിടി സ്വദേശികളായ ഏഴുപേര്‍ക്കാണ് പരുക്കേറ്റത്.

അപകടത്തിൽ പരിക്കേറ്റ കുമ്പിടി സ്വദേശികളായ ജാസിം, രഞ്ജിത്ത്, അഭിജിത്ത്, സിറാജ്, സ്വാലിഹ്, അനസ്, അഖിലേഷ് എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

إرسال تعليق

0 تعليقات