banner

പണമടങ്ങിയ എ.ടി.എം വാനുമായി കടന്നുകളഞ്ഞയാള്‍ പോലീസ് പിടിയിൽ


മുംബൈ : പണമടങ്ങിയ എ.ടി.എം വാനുമായി കടന്നുകളഞ്ഞയാള്‍ പിടിയില്‍. ഉദയ് ഭാന്‍ സിങ്ങാണ് പിടിയിലായത്. ഗുഡ്ഗാവില്‍ നിന്നും 2.8 കോടി രൂപയുള്ള എ.ടി.എം വാനുമായാണ് ഇയാള്‍ മുങ്ങിയത്. 

പ്രതിയെ പിടിക്കാനായി ഡി.സി.പി വിശാല്‍ താക്കൂറിന്റെ നേതൃത്വത്തില്‍ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തിയിരുന്നു. ഇതില്‍ ഒരു സംഘത്തിലെ ഒരാള്‍ വാഷിക്കടുത്ത് ഒളിവില്‍ കഴിയുന്നുണ്ടെന്ന് സൂചന കിട്ടി. ഇയാളില്‍ നിന്നും നഷ്ടമായ കുറച്ച്‌ പണവും കണ്ടെത്തിയിട്ടുണ്ട്.

സിങ്ങിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ഒരാളും പിടിയിലായിട്ടുണ്ട്. വിശദമായ അന്വേഷണം നടക്കുകയാണെന്നും സിങ്ങിനെ നാളെ കോടതിയില്‍ ഹാജരാക്കും. തിങ്കളാഴ്ച ഉച്ചക്ക് പണം നഷ്ടമായ സംഭവമുണ്ടായത്. 

ഗുഡ്ഗാവ് വെസ്റ്റ് ശാഖയിലെ എ.ടി.എമ്മില്‍ ജീവനക്കാര്‍ പണം നിറക്കുന്നതിനിടെ ഡ്രൈവര്‍ ഉദയ് ഭാന്‍ സിങ് വാനുമായി കടന്നുകളയുകയായിരുന്നു. പിന്നീട് വാനിന്റെ ജി.പി.എസ് ട്രാക്കര്‍ നോക്കിയപ്പോള്‍ ഇത് പിരാമല്‍ നഗര്‍ മേഖലയിലൂടെ സഞ്ചരിക്കുകയാണെന്ന് ​പോലീസിന് വ്യക്തമായി.

إرسال تعليق

0 تعليقات