banner

ചിന്നക്കടയിലെ സ്വകാര്യ ലോഡ്ജ് മുറിയിൽ യുവതിയെ അവശനിലയിൽ കണ്ടെത്തി

കൊല്ലം : ചിന്നക്കടയിലെ സ്വകാര്യ ലോഡ്ജ് മുറിയിൽ യുവതിയെ അവശനിലയിൽ കണ്ടെത്തി. വായിൽ നിന്ന് നുരയും പതയും വന്ന നിലയിലാണ് യുവതിയെ കണ്ടെത്തിയത്. ചിന്നക്കട മെയിൻ റോഡിൽ സ്ഥിതി ചെയ്യുന്ന സ്വകാര്യ ലോഡ്ജ് മുറിയിൽ വർക്കല സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. യുവതിയെ ചികിത്സാർത്ഥം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസമാണ് യുവതി സുഹൃത്തെന്ന് ധരിപ്പിച്ച യുവാവിനൊപ്പം ലോഡ്ജിൽ മുറിയെടുത്തത്. സാധാരണഗതിയിൽ വൈകിട്ട് അഞ്ച് മണിയോടെ മുറി ഒഴിയണം. ഈ സമയം കഴിഞ്ഞിട്ടും യുവതിയെ കാണാത്തതിനാൽ ജീവനക്കാർ മുറി തുറന്ന് പരിശോധിക്കാൻ തീരുമാനിക്കുകയായിരുന്നു. അപ്പോഴാണ് വായിൽ നിന്ന് നുരയും പതയും വന്ന നിലയിയിൽ യുവതിയെ കണ്ടെത്തിയത്. ജീവനക്കാർ എത്തുമ്പോൾ മുന്നേ ഒപ്പമുണ്ടായിരുന്ന യുവാവ് മുറിയിൽ ഉണ്ടായിരുന്നില്ല.

യുവതിയുടെ ബാഗ് പരിശോധിച്ചതിൽ നിന്ന് ബീഡിയും സിഗററ്റും കണ്ടെത്തിയതായി വിവരമുണ്ട്. അവശനിലയിൽ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് പ്രകാരം യുവതിയുടെ ബന്ധുക്കളെ പൊലീസ് വിവരമറിയിച്ചെങ്കിലും അവർ വരുന്നില്ലെന്ന മറുപടി മാത്രമാണ് ലഭിച്ചത്. ലഹരിയുടെ ഉപയോഗം മൂലമുണ്ടായ അവശതയാണോ അതല്ല ഏതെങ്കിലും അസുഖങ്ങളുടെ ഭാഗമായ ലക്ഷണമാണോ യുവതിക്ക് ഉണ്ടായതെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് രക്തപരിശോധനാഫലം അറിഞ്ഞതിന് ശേഷം മാത്രമേ മറ്റ് നടപടികളിലേക്ക് കടക്കുകയുള്ളു.

إرسال تعليق

0 تعليقات