banner

നാടിൻ്റെ പേര് ഇന്ത്യയൊട്ടാകെയറിഞ്ഞത് ഈ നേതാവിലൂടെയാണ്; ഇന്ന് വെളിയം ഭാര്‍ഗവന്‍ ദിനം


അധികാര വ്യാമോഹങ്ങളില്ലാതെ പാര്‍ട്ടി സംഘാടനം മാത്രം ലക്ഷ്യമാക്കിയ അപൂര്‍വ്വം ചില നേതാക്കളില്‍ ഒരാളായിരുന്നു വെളിയം ഭാര്‍ഗവന്‍. പ്രിയപ്പെട്ടവർക്കും അണികൾക്കും ഇടയിൽ 'ആശാന്‍' എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹത്തിൻ്റെ ഓർമ്മ ദിനമാണ് സെപ്റ്റംബർ 18 ന് ആചരിച്ചുപോരുന്നത്.

ksfe prakkulam

സിപിഐയിലെ ഏത് നേതാവിന്‍റെയും പ്രവര്‍ത്തകന്‍റെയും പ്രിയപ്പെട്ട ആശാനാണ് വെളിയം. 1928
ല്‍ കൊല്ലം പടിഞ്ഞാറ്റിന്‍‌കരയില്‍ വെളിയത്ത് ജനിച്ചു. 1998ല്‍ കണ്ണൂരില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് ആദ്യമായി പാര്‍ട്ടി സെക്രട്ടറിയായത്. 1984 മുതല്‍ 1998 വരെ പാര്‍ട്ടി അസ്റ്റിസ്റ്റന്‍റ് സെക്രട്ടറിയായിരുന്നു.

2001ല്‍ പാലക്കാട്ടും 2005ല്‍ കോട്ടയത്തും നടന്ന സംസ്ഥാന സമ്മേളനങ്ങള്‍ വെളിയത്തിന്‍റെ നേതൃപാടവത്തെ രണ്ടാമതും മൂന്നാമതും അറിഞ്ഞ് ആദരിച്ചു. നാലു തവണ അദ്ദേഹം സംസ്ഥാന സെക്രട്ടറിയുമായി. വളരെ ചെറുപ്പം മുതല്‍ തന്നെ വെളിയം ഭാര്‍ഗവന്‍ തന്‍റെ ജീവിതം പാര്‍ട്ടിക്കായി നീക്കിവച്ചു.

1949ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി. ബിഎ ബിരുദധാരിയായ വെളിയം 1950 മുതല്‍ 52 വരെ എഐഎസ്എഫിന്‍റെ സംസ്ഥാന വൈസ് പ്രസിഡന്‍റായിരുന്നു. സ്വതസിദ്ധമായ നര്‍മ്മബോധം കൊണ്ടും ബുദ്ധികൊണ്ടും എതിരാളികളെ നിലം‌പരിശാക്കുന്നതില്‍ വെളിയത്തിന്റെ കഴിവുകള്‍ എതിരാളികള്‍ പോലും അംഗീകരിച്ചിരുന്നു.

വിദ്യാര്‍ത്ഥി സംഘടനാ പ്രസ്ഥാ‍നത്ത് വെളിയത്തിന്‍റെ സംഘടനാപാടവം നേതൃഗുണവും തെക്കന്‍ ജില്ലകളില്‍ വിദ്യാര്‍ത്ഥികളെ പാര്‍ട്ടിയിലേക്ക് അടുപ്പിച്ചു. 1954 ല്‍ കൊട്ടാരക്കരയില്‍ നടന്ന ട്രാന്‍സ്പോര്‍ട്ട് സമരത്തിന് നേതൃത്വം നല്‍കിയതിന് പൊലീസിന്‍റെ കൊടിയ മര്‍ദ്ദനമേറ്റു. തുടര്‍ന്ന് ജയില്‍വാസവും അനുഭവിച്ചു.

إرسال تعليق

0 تعليقات