banner

കൊല്ലം ജില്ലയിൽ വ്യാപക മഴ തുടരുന്നു

കൊല്ലം : ജില്ലയിൽ വ്യാപക മഴ തുടരുന്നു. കഴിഞ്ഞ ദിവസം നേരിയ തോതിൽ തോരാതെ നിന്ന മഴയ്ക്ക് ഇന്ന് പുലർച്ചെ അറുതിയുണ്ടായെങ്കിലും ഇപ്പോൾ ലഭ്യമായ വിവരങ്ങൾ പ്രകാരം ജില്ലയുടെ കിഴക്കൻ മേഖലയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ ശക്തമായ രീതിയിൽ മഴ തുടരുകയാണ്. നിലവിലുള്ള കാലാവസ്ഥാ മുന്നറിയിപ്പ് പ്രകാരം ജില്ല ഓറഞ്ച് അലേർട്ടിലാണ്.

അതേ സമയം,  ഇന്ന് കേരളത്തിൽ വ്യാപക മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ മുന്നറിയിപ്പ്.  

മലപ്പുറം, പാലക്കാട്‌, എറണാകുളം, ആലപ്പുഴ, കോട്ടയം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കു സാധ്യത

കേരളത്തിൽ ഇന്ന് വ്യാപകമായ മഴ സാധ്യത. വടക്കൻ കേരളത്തിലും  തെക്കൻ കേരളത്തിലും ഒറ്റപ്പെട്ട ശക്തമായ/ അതിശക്തമായ മഴയ്ക്ക് സാധ്യത. 

കോട്ടയം, ഇടുക്കി,  പത്തനംതിട്ട,തൃശ്ശൂർ,പാലക്കാട്‌,മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ട അതിശക്തമായാ മഴക്കു സാധ്യത.

എന്നിങ്ങനെയാണ് ഏറ്റവും ഒടുവിൽ പുറത്ത് വന്ന മുന്നറിയിപ്പുകൾ

إرسال تعليق

0 تعليقات