banner

ഏഴു മാസം മുമ്പ് പ്രണയവിവാഹം; 26കാരി തൂങ്ങിമരിച്ച നിലയിൽ, ഭർത്താവ് കസ്റ്റഡിയിൽ

യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട കുറവന്‍കുഴി വേങ്ങനില്‍ക്കുന്നതില്‍ വിഷ്ണുവിന്റെ ഭാര്യ സൂര്യ (26) ആണ് മരിച്ചത്.ഇന്നലെ ഉച്ചകഴിഞ്ഞ് 3.15ന് ഭര്‍തൃവീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവും അയല്‍വാസികളും ചേര്‍ന്ന് ഉടന്‍ കുമ്ബനാട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. 

ഏഴു മാസം മുന്‍പാണ് വിഷ്ണുവും സൂര്യയും പ്രണയിച്ച്‌ വിവാഹം കഴിച്ചത്. മരണത്തില്‍ ഭര്‍ത്താവ് വിഷ്ണുവിനെ കോയിപ്രം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. വിഷ്ണു നേരത്തെ 2 കേസുകളില്‍ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.

إرسال تعليق

0 تعليقات